സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഇനിമുതല്‍ മുഖ്യമന്ത്രിയ്ക്കായിരിക്കും.

മമതാ ബാനര്‍ജിയും ഗവര്‍ണറും/ ഫയല്‍
Last Updated :20 January 2024, 9:02 am IST

News Now

കൊല്‍ക്കത്ത: ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ തീരുമാനം. നിയമ ഭേദഗതിക്ക് ഇന്ന് മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഇനിമുതല്‍ മുഖ്യമന്ത്രിയ്ക്കായിരിക്കും. ബംഗാളില്‍ മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.

നേരത്തെ തമിഴ്‌നാടും സമാനമായ നിയമഭദേഗതി കൊണ്ടുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates