
News Now
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ചക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്നും ട്വീറ്റ് പറയുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്നായിരുന്നു ഇതില്‍ ചില പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് വ്യാപകമായി കേസെടുക്കുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.
Arrest me too.
â Rahul Gandhi (@RahulGandhi) May 16, 2021
मà¥à¤à¥ à¤à¥ à¤à¤¿à¤°à¤«à¤¼à¥à¤¤à¤¾à¤° à¤à¤°à¥à¥¤ pic.twitter.com/eZWp2NYysZ
കോവിഡ് വ്യാപനം ചെറുക്കുന്നതിലെ സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നേരത്തെയും രംഗത്തുവന്നിരുന്നു. വാക്‌സിന്‍ വില വര്‍ധനവ്, ഓക്‌സിജന്‍ ക്ഷാമം എന്നിവ ചൂണ്ടിക്കാട്ടി രാഹുല്‍ നിരവധി പ്രതികരണങ്ങള്‍ നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





