വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍, ത്രിപുര തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാകുമെന്ന് പ്രവചിച്ചിരുന്ന തിപ്ര മോത്ത സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ പിന്നിലാക്കി

വോട്ടെടുപ്പിന്റെ ചിത്രം, ഫയല്‍/പിടിഐ
Last Updated :20 January 2024, 9:17 am IST

News Now

ന്യൂഡല്‍ഹി: വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍, ത്രിപുര തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാകുമെന്ന് പ്രവചിച്ചിരുന്ന തിപ്ര മോത്ത സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ പിന്നിലാക്കി. ഗോത്ര പാര്‍ട്ടിയായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബെര്‍മന്റെ ത്രിപ്ര മോത്ത 11 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. സിപിഎം- കോണ്‍ഗ്രസ് സഖ്യം പത്തിടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഭരണം നിലനിര്‍ത്തുമെന്ന വ്യക്തമായ സൂചന നല്‍കി ബിജെപി- ഐപിഎഫ്ടി സഖ്യമാണ് മുന്നില്‍. 39 ഇടത്താണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി മണി സാഹ ടൗണ്‍ ബര്‍ദോളി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. 

വോട്ടെണ്ണല്‍ നടക്കുന്ന നാഗാലാന്‍ഡിലും ബിജെപി സഖ്യം തന്നെയാണ് മുന്നില്‍. 45 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രതിപക്ഷമായ എന്‍പിഎഫ് അഞ്ചിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്ന് പ്രവചിച്ചിരുന്ന മേഘാലയയില്‍ എന്‍പിപിയാണ് മുന്നിട്ടുനില്‍ക്കുന്നത്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates