
വീണ്ടും വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 17 ആയി
ഭഗൽപൂർ, മധേപുര, ബങ്ക എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

പറ്റ്‌ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഭഗൽപൂർ, മധേപുര, ബങ്ക എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മധേപുരയിൽ മൂന്നും ബങ്കയിൽ ഒൻപതും ഭഗൽപൂരിൽ നാലും പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ, ബിഹാറിലെ മറ്റൊരു ജില്ലയായ മുർളിഗഞ്ചിൽ ഒരാൾ മരിച്ചതായാണ് വിവരം.
ഭഗൽപ്പൂർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ വിഷമദ്യം കുടിച്ച് 16 പേർ മരിച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് സംസ്ഥാനത്ത് വീണ്ടും വിഷമദ്യദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭഗൽപ്പൂർ സ്വദേശികളായ ആറ് പേരും ഗോപാൽഗഞ്ചിലെ പത്ത് പേരുമാണ് രണ്ടാഴ്ച മുമ്പുണ്ടായ ദുരന്തത്തിൽ മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി



