ആകാശത്തുവെച്ച് അടിയന്തരവാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

വിമാനം പറന്നുയർന്നശേഷം ഗൗരവ് സീറ്റിൽനിന്ന് എഴുന്നേൽക്കുകയും വിമാനത്തിന്റെ അടിയന്തരവാതിലിനരികെയെത്തി അത്‌ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

വാരണാസി; ആകാശത്തുവെച്ച് വിമാനത്തിന്റെ അടിയന്തരവാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. വാരാണസിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് നാടകീയസംഭവം അരങ്ങേറിയത്. ഗൗരവ് എന്നയാളാണ് പറന്നുപൊങ്ങിയ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത്. 

വിമാനം പറന്നുയർന്നശേഷം ഗൗരവ് സീറ്റിൽനിന്ന് എഴുന്നേൽക്കുകയും വിമാനത്തിന്റെ അടിയന്തരവാതിലിനരികെയെത്തി അത്‌ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട ജീവനക്കാരി യാത്രക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തി. വിമാനം വാരാണസി വിമാനത്താവളത്തിൽ ഇറങ്ങി ഇയാളെ സി.ഐ.എസ്.എഫിനും തുടർന്ന് പ്രാദേശിക പോലീസിനും കൈമാറിയെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ വിമാനത്തിൽ 89 യാത്രക്കാരുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now