'പൊതുസ്ഥലങ്ങളില്‍ ബക്രീദ് ബലി പാടില്ല, മറ്റുള്ളവരുടെ വികാരങ്ങളേയോ വിശ്വാസങ്ങളേയോ വ്രണപ്പെടുത്തരുത്'

ഒരു പ്രവൃത്തിയും മറ്റ് പൗരന്‍മാരുടെ വികാരങ്ങളേയോ വിശ്വാസങ്ങളേയോ വ്രണപ്പെടുത്തരുത്. വീടുകളില്‍ അല്ലെങ്കില്‍ സ്വകാര്യമായ ഇടങ്ങളില്‍ മാത്രമേ ബലിയര്‍പ്പിക്കാവൂ.

Naib shahi imam Syed Shaban Bukhari
Naib shahi imam Syed Shaban Bukhariവിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Last Updated :4 June 2025, 4:48 pm IST
Edited by :ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: ബക്രീദിനോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലോ തെരുവുകളിലോ ബലി നടത്തരുതെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം. ആഘോഷസമയത്ത് തങ്ങളുടെ പ്രദേശങ്ങളില്‍ ശുചിത്വം ഉറപ്പാക്കണമെന്ന് നയിബ് ഷാഹി ഇമാം സയ്യിദ് ഷബാന്‍ ബുഖാരി (Naib shahi imam Syed Shaban Bukhari) മുസ്ലിം സമൂഹത്തോട് അഭ്യര്‍ഥിച്ചു.

ഇന്ത്യയിലുടനീളം ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങള്‍ മാന്യമായി ആഘോഷിക്കുന്നതുപോലെ ഈദ്-ഉല്‍-അദ്ഹയും ബഹുമാനത്തോടെയും ആദരവോടെയും ആചരിക്കണം, ഇമാം പറഞ്ഞു. ജൂണ്‍ 6നോ 7നോ ആയിരിക്കും ബക്രീദ്.

ഒരു പ്രവൃത്തിയും മറ്റ് പൗരന്‍മാരുടെ വികാരങ്ങളേയോ വിശ്വാസങ്ങളേയോ വ്രണപ്പെടുത്തരുത്. വീടുകളില്‍ അല്ലെങ്കില്‍ സ്വകാര്യമായ ഇടങ്ങളില്‍ മാത്രമേ ബലിയര്‍പ്പിക്കാവൂ. റോഡുകളിലോ തുറസായ സ്ഥലങ്ങളിലോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചടങ്ങുകളുടെ ഫോട്ടോയും വിഡിയോയും എടുക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം സമാധാനത്തിന്റെ മതമാണ്. ആരുടേയും വികാരങ്ങള്‍ക്ക് മുറിവുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പെരുമാറ്റത്തിലൂടെ അത് തെളിയിക്കേണ്ടത് നമ്മുടെ കടമയാണ്. ഇസ്ലാം എല്ലാ മതങ്ങളേയും ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നുവെന്നും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് അനുയായികളോട് നിര്‍ദേശിക്കുന്നുവെന്നും മുസ്ലീം സമൂഹത്തെ ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now