അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി ചെലവ്; അടുത്ത വര്‍ഷം പൂര്‍ത്തിയാകും

ഹിന്ദു സന്യാസിമാരുടെയും രാമയാണത്തിലെ കഥാപാത്രങ്ങളുടെയും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍

രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന
Last Updated :20 January 2024, 9:06 am IST

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ് അധികൃതര്‍. ക്ഷേത്രസമുച്ചയത്തില്‍ ഹിന്ദു സന്യാസിമാരുടെയും രാമയാണത്തിലെ കഥാപാത്രങ്ങളുടെയും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫൈസാബാദ് സര്‍ക്യൂട്ട്  ഹൗസില്‍ ചേര്‍ന്ന ട്രസ്റ്റിന്റെ യോഗത്തിന്റെതാണ് തീരുമാനം. 15 ട്രസ്റ്റ് അംഗങ്ങൡ 14  പേരും യോഗത്തില്‍ പങ്കെടുത്തതായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. 

2023 ഓടെ ഡിസംബറോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 മകരസംക്രാന്തി ഉത്സവത്തോടെ ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി, ഉഡുപ്പി പീതാധീശ്വര്‍ വിശ്വതീര്‍ഥ പ്രസന്നാചാര്യ, ഡോ അനില്‍ മിശ്ര, മഹന്ത് ദിനേന്ദ്ര ദാസ്, കാമേശ്വര് ചൗപാല്‍, എക്സ് ഒഫീഷ്യോ അംഗം ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Ayodhya Ram Temple's Construction To Cost ₹ 1,800 Crore: Trust