കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോധിത ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

ബംഗളൂരു: ബംഗളൂരില്‍ ജംഗിള്‍ സഫാരിയുടെ മറവില്‍ ലഹരിപാര്‍ട്ടി നടത്തിയ മലയാളികള്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍. ശനിയാഴ്ച രാത്രിയാണ് അനേക്കലിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 28 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്.

പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍  ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോധിത ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ബംഗളുരൂവില്‍ കര്‍ഫ്യൂ നിലനല്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും വിദേശത്തുനിന്ന് മോഡലുകളെ എത്തിച്ചായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചാതായി പൊലീസ് കണ്ടെത്തി. ഇവരുടെ വാഹനങ്ങളും പൊലീസ് കണ്ടെടുത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates