ന​ഗര മധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ്; ദുരൂഹത; അന്വേഷണം 

പൊലീസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST
Edited by :migrator

ന്യൂഡൽഹി: ഡൽഹിയിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് കണ്ടെത്തി. ഡൽഹി കല്യാൺപുരിയിലെ രാംലീല ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് പൊലീസ് കണ്ടെത്തിയത്. 

പൊലീസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ശരീര ഭാഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now