
News Now
ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്ജുന് ഖാര്ഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലവത്തായ അധികാരകാലം മുന്നോട്ടുണ്ടാകട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില് ശശി തരൂരിനെ പിന്തള്ളി 7897 വോട്ടുകള് നേടി ഖാര്ഗെ വിജയിച്ചിരുന്നു. തരൂരിന് 1072 വോട്ടുകള് ലഭിച്ചു.സോണിയാഗാന്ധിയും പാര്ട്ടി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉള്പ്പടെ നിരവധി നേതാക്കള് ഖാര്ഗെയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
My best wishes to Shri Mallikarjun Kharge Ji for his new responsibility as President of @INCIndia. May he have a fruitful tenure ahead. @kharge
â Narendra Modi (@narendramodi) October 19, 2022
കോണ്ഗ്രസ് അധ്യക്ഷന് ഇന്ത്യയുടെ ജനാധിപത്യ കാഴ്ചപ്പാടിനെ ഉയര്ത്തിപ്പിടിക്കുന്നുവെന്ന് രാഹുല് ഗാന്ധി ട്വിറ്ററില് കുറിച്ചു. ഈ ചരിത്ര പരമായ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള് അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രത്യയശാസ്ത്ര പതിബദ്ധതയും പാര്ട്ടിയെ മുന്നോട്ടുനയിക്കുമെന്ന് രാഹുല് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






