
News Now
പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
മുംബൈ: പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിനെ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍. ശിവസേന നേതാവ് മഹേഷ് ഗെയ്ക്വാദിന് നേരെ എംഎല്‍എ ഗണ്‍പത് ഗെയ്ക്വാദ് വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി താനെയിലെ ഉല്ലാസ്നഗറിലെ ഹില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയപ്പോഴാണ് ഭരണപക്ഷത്തെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവസേന നേതാവ് താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്യാണിലെ എംഎല്‍എയാണ് ഗണ്‍പത് ഗെയ്ക് വാദ്. കല്യാണിലെ ശിവസേനയുടെ നേതാവാണ് മഹേഷ്് ഗെയ്ക് വാദ്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്കാന് ഗണ്‍പത് ഗെയ്ക്വാദിന്റെ മകന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മഹേഷ് ഗെയ്ക്വാദ് തന്റെ ആളുകളുമായി എത്തിയതെന്ന് അഡീഷണല്‍ സിപി ഷിന്‍ഡെ പറഞ്ഞു. പിന്നീട് ഗണപത് ഗെയ്ക്വാദും സ്റ്റേഷനിലെത്തി. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് വെടിവയ്പില്‍ കലാശിച്ചത്.
#WATCH | Ulhasnagar firing incident | Arrested BJP MLA Ganpat Gaikwad being brought out of police station for medical examination. He will be produced before court today. Three people, including Gaikwad have been arrested in connection with the incident.
— ANI (@ANI) February 3, 2024
DCP Sudhakar Pathare⦠pic.twitter.com/HIWIzyfg25
വെടിവയ്പില്‍ മറ്റ് രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അതേസമയം ശിവസേന നേതാവിനെ വെടിവച്ച സംഭവത്തില്‍ ഖേദമില്ലെന്ന് എംഎല്‍എ പറഞ്ഞു. മകന്റെ മുന്നില്‍വച്ച് മര്‍ദിച്ചാല്‍ പിന്നെ താന്‍ എന്തുചെയ്യുമെന്നും എംഎല്‍എ ചോദിച്ചു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി സുധാകര്‍ പതാരെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




