
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ചെന്നൈ: ബിജെപിയുടെ ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് എന്നീ ആശയങ്ങള് തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഡിഎംകെ നേതാവ് എ രാജ. ഇന്ത്യ ഒരുരാഷ്ട്രമല്ലെന്നും ഒരു ഉപഭൂഖണ്ഡമാണെന്നും രാജ പറഞ്ഞു. രാജയുടെ വിവാദപരാമര്ശത്തിനെതിരെ രൂക്ഷവിമര്ശനവുമായി ബിജെപി നേതാക്കള് രംഗത്തെത്തി.
'ഇന്ത്യയെന്നത് ഒരു രാഷ്ട്രമല്ല. ഇത് നന്നായി മനസ്സിലാക്കുക. ഒരു രാഷ്ട്രം എന്നാല് ഒരു ഭാഷ, ഒരു പാരമ്പര്യം, ഒരു സംസ്കാരം എന്നതാണ്. അങ്ങനെയെങ്കില് ഇന്ത്യ ഒരു രാഷ്ട്രമല്ല, ഒരു ഉപഭൂഖണ്ഡമാണ്. എന്താണ് കാരണം? ഇവിടെ , തമിഴ് ഒരു രാജ്യമാണ്. മലയാളം ഒരു ഭാഷ, ഒരു രാഷ്ട്രമാണ്. ഒറിയ ഒരു രാഷ്ട്രമാണ്, ഒരു ഭാഷയാണ്, ഈ രാഷ്ട്രങ്ങളെല്ലാം ഇന്ത്യയാണ്, അതിനാല്, ഇന്ത്യ ഒരു രാജ്യമല്ല, ഒരു ഉപഭൂഖണ്ഡമാണ്. ഇന്ത്യയില് എത്രയോ പാരമ്പര്യങ്ങളും സംസ്കാരങ്ങളുമുണ്ട്. തമിഴ്നാട്ടില് വന്നാല് ഒരു സംസ്കാരമുണ്ട്. കേരളത്തില് മറ്റൊരു സംസ്കാരമാണ്.ഡല്ഹിയില് മറ്റൊരു സംസ്കാരമാണ്. മണിപ്പൂരില് അവര് നായ മാംസം കഴിക്കുന്നു, അതെ, അത് ശരിയാണ്, അവര് കഴിക്കുന്നു, അതൊരു സംസ്കാരമാണ്, കുഴപ്പമൊന്നുമില്ല, എല്ലാം അതില് ഉണ്ട്' രാജ പറഞ്ഞു.
The hate speeches from DMKâs stable continue unabated. After Udhayanidhi Stalinâs call to annihilate Sanatan Dharma, it is now A Raja who calls for balkanisation of India, derides Bhagwan Ram, makes disparaging comments on Manipuris and questions the idea of India, as a nation.⦠pic.twitter.com/jgC1iOA5Ue
— Amit Malviya (मà¥à¤¦à¥ à¤à¤¾ परिवार) (@amitmalviya) March 5, 2024
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
അതേസമയം, രാജയുടെ പ്രസംഗം വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന ആരോപണവുമായി ബിജെപി നേതാക്കള് രംഗത്തെത്തി. രാമനെ അപമാനിച്ചെന്നും രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്തെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഡിഎംകെ നേതാക്കൡല് നിന്ന് നിരന്തരമായ വിദ്വേഷ പ്രസംഗങ്ങള് ഉണ്ടാകുന്നു. ആളുകളില് ശത്രുത വളര്ത്തുന്നതാണ് രാജ പ്രസംഗത്തിലൂടെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെ ചോദ്യം ചെയ്യുന്നതിനൊപ്പം മണിപ്പൂരികളെ പ്രസംഗത്തില് അവഹേളിച്ചതായും മാളവ്യ പറഞ്ഞു.
ഡിഎംകെ നേത്തതാളുടെ പ്രസംഗത്തില് കോണ്ഗ്രസും ഇന്ത്യാ മുന്നണിയിലെ മറ്റ് സഖ്യകക്ഷികളും നിശബ്ദരാണ്. രാഹുല് ഗാന്ധി മൗനം തുടരുന്നതിനെയും മാളവ്യ വിമര്ശിച്ചു.
WHAT TO READ NEXT

മാവോയിസ്റ്റ് കേസ്: പ്രൊഫ. ജിഎന് സായിബാബയെ കുറ്റവിമുക്തനാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



