
മാതാ അമൃതാനന്ദമയി വിശ്വപ്രേമത്തിന്റെ മൂര്‍ത്തരൂപം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍
ദുരന്തബാധിതര്‍ക്കും ചികിത്സാ-സാമ്പത്തിക സഹായങ്ങള്‍ ആവശ്യമായവര്‍ക്കും മഠം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്നും ഉപരാഷ്ട്രപതി

കൊല്ലം: മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപമാണെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നീളുന്ന അവരുടെ കരുണയും സേവനപ്രവര്‍ത്തനങ്ങളും മാതൃകാപരവും അഭിമാനകരവുമാണെന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. അമൃതപുരിയില്‍ നടന്ന വിശ്വസേവാ ദിനാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഹ്യമായ ദാരിദ്ര്യവും ആന്തരികമായ ദാരിദ്ര്യവും ഒരുപോലെ പരിഹരിക്കാനാണ് അമ്മയുടെ സേവനപദ്ധതികള്‍ ലക്ഷ്യമിടുന്നത്. പണം, ഭക്ഷണം, മറ്റു സഹായങ്ങള്‍ എന്നിവയിലൂടെ ബാഹ്യ ദാരിദ്ര്യം ഇല്ലാതാക്കാം. എന്നാല്‍ ആന്തരിക ദാരിദ്ര്യം മാറ്റിയെടുക്കാന്‍ സ്‌നേഹവും വിശ്വാസവും മാനവിക മൂല്യങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനാലാണ് അമൃതാനന്ദമയി ദേവിയെ ഒരു മഹാത്മാവായി വിശേഷിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
അമൃതാനന്ദമയി ദേവിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അമൃതപുരി ആഗോള സേവനത്തിന്റെ വലിയ സംഗമകേന്ദ്രമായി മാറിയെന്നും, ദുരന്തബാധിതര്‍ക്കും ചികിത്സാ-സാമ്പത്തിക സഹായങ്ങള്‍ ആവശ്യമായവര്‍ക്കും മഠം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 50 കോടി രൂപയുടെ സേവന പദ്ധതികള്‍ക്ക് ചടങ്ങില്‍ തുടക്കമായി. നേപ്പാളിലെ മിന്നല്‍പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം 2 കോടി രൂപ ഇന്ത്യയിലെ നേപ്പാള്‍ സ്ഥാനപതി സുരേന്ദ്ര ഥാപ്പയ്ക്ക് കൈമാറി.തൃശൂര്‍ പൂരപ്പറമ്പിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയുണ്ടായ അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം വിതരണം ചെയ്തു.
അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ വൈദ്യസഹായ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മഠത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമ്മയുടെ സാന്നിധ്യത്തില്‍ 25 ജോഡി ദമ്പതികളുടെ സമൂഹവിവാഹം നടന്നു. വധൂവരന്മാര്‍ക്ക് സ്വര്‍ണാഭരണങ്ങളും നല്‍കി.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി വിഡി സതീശന്‍, കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, നേപ്പാള്‍ അംബാസഡര്‍ സുരേന്ദ്ര ഥാപ്പ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാമി തുരീയാമൃതാനന്ദപുരി രചിച്ച 'ശിവം സുന്ദരം' ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാല്‍ സ്റ്റാമ്പ് അമ്മയ്ക്ക് സമ്മാനിച്ചു.
രാവിലെ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തില്‍ നടന്ന സത്സംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഗുരുപാദപൂജയും അമ്മയുടെ സന്ദേശവും ഉണ്ടായിരുന്നു. തുടര്‍ന്ന് അമൃതപുരിയില്‍ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് അമൃതാനന്ദമയി ദേവി ദര്‍ശനം നല്‍കി.
WHAT TO READ NEXT

അമൃതാനന്ദമയി ദേവിയുടെ ലേഖന സമാഹാരം 'അമ്മ സ്പീക്സ്' പ്രകാശനം ചെയ്തു
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Mata Amritanandamayi Devi is embodiment of universal love, says Vice-President Radhakrishnan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

