
വോട്ടെടുപ്പിന് മുമ്പേ ആദ്യ ജയം; സൂറത്തില്‍ ബിജെപിക്ക് എതിരില്ല
സൂറത്ത് ലോക്സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: സൂറത്ത് ലോക്സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാല്‍ ആണ് വോട്ടെടുപ്പിന് മുമ്പേ തന്നെ വിജയിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതാണ് മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം.
ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മത്സരരംഗത്ത് ഉണ്ടായിരുന്ന മറ്റു എട്ടു സ്ഥാനാര്‍ഥികളാണ് ഇന്ന് പത്രിക പിന്‍വലിച്ചത്. ഇതില്‍ ഏഴുപേര്‍ സ്വതന്ത്രരായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥി പ്യാരിലാല്‍ ഭാരതിയാണ് പത്രിക പിന്‍വലിച്ച എട്ടാമത്തെ സ്ഥാനാര്‍ഥി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
માનનà«àª¯ પà«àª°àª§àª¾àª¨àª®àªàª¤à«àª°à« શà«àª°à« નરà«àª¨à«àª¦à«àª°àªàª¾àª મà«àª¦à« સાહà«àª¬àª¨à« સà«àª°àª¤à« પહà«àª²à«àª àªàª®àª³ àªàª°à«àªªàª£ àªàª°à«àª¯à«àª !!
— C R Paatil (Modi Ka Parivar) (@CRPaatil) April 22, 2024
સà«àª°àª¤ લà«àªàª¸àªàª¾ બà«àª àªàª¨àª¾ àªàª®à«àª¦àªµàª¾àª° શà«àª°à« મà«àªà«àª¶àªàª¾àª દલાલનૠબિનહરà«àª« àªà«àªàªàª¾àªµàªµàª¾ બદલ àªà«àª¬ àªà«àª¬ àªàªàª¿àª¨àªàª¦àª¨ àªàª¨à« શà«àªà«àªà«àªàª¾àª પાઠવà«àª¯àª¾ !! #PhirEKBarModiSarkar#AbkiBaar400Paar pic.twitter.com/w87WSrla5s
ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെ പത്രിക തള്ളിയത്. പത്രികയില്‍ പേര് നിര്‍ദേശിച്ചവരുടെ ഒപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ ആണ് നീലേഷിന്റെ പത്രിക തള്ളിയത്. കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും അപൂര്‍ണമായിരുന്നു. 'സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യ താമര സമ്മാനിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് സൂറത്ത് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിനെ അഭിനന്ദിക്കുന്നു,'- ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര് പാട്ടീല്‍ എക്സില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


മമത പിന്തുണച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; ആന്റോ ജയിലില്‍ തന്നെ; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

32 പന്തില്‍ 82 റണ്‍സ്, വെടിക്കെട്ട് 'അഭിഷേകം'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

