
വധു ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി, കാത്തുനിന്ന് മടുത്ത വരന് വിവാഹവേദിയില്‍ നിന്ന് മടങ്ങി
യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു

ലഖ്നൗ:വിവാഹ വേദിയിലേക്ക് പോകവേ, ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി വധു. ഇതിന് പിന്നാലെ വരനും കൂട്ടരും വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ വധുവിന്റെ അച്ഛന് പൊലീസില്‍ പരാതി നല്കി. യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. വിവാഹ വേദിയിലേക്ക് പോകുന്നതിന് മുന്‍പ് ഒരുങ്ങാനായാണ് വധു സുഹൃത്തിനൊപ്പം ബ്യൂട്ടി പാര്‍ലറില്‍ കയറിയത്. വിവാഹ വസ്ത്രം ധരിച്ച് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ വധു കാമുകനൊപ്പം ഒളിച്ചോടി എന്നാണ് പരാതിയില്‍ പറയുന്നത്.
വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് വധു വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല എന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം വധു ഒളിച്ചോടിയതായി അറിഞ്ഞത്. ഇതിന് പിന്നാലെ വരന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഘോഷയാത്രയായി വധുവിന്റെ വീട്ടിലേക്ക് വന്ന വരനും കൂട്ടരും ഇതറിഞ്ഞ് വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി.
കാമുകനൊപ്പമുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്.
WHAT TO READ NEXT

'തമിഴക വെട്രി കഴകം'; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന് വിജയ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?


