
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

ഒട്ടാവ: നരേന്ദ്രമോദി സര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്ക് എതിരെ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കര്ഷകര്ക്ക് പിന്തുണയുമായി കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കാര്ഷിക നിയമങ്ങള്ക്ക് എതിരായ സമരത്തെ പിന്തുണച്ച് രംഗത്തുവരുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ട്രൂഡോ.
'കര്ഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില് നിന്നുവരുന്ന വാര്ത്തകള് ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്ഷകര്ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്ച്ചകളില് വിശ്വസിക്കുന്നവരാണ് ഞങ്ങള്. തങ്ങളുടെ ആശങ്കകള് അറിയിക്കാനായി ഇന്ത്യന് അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന് ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്ഭമാണിത്', ഗുരുനാനാക്ക് ജയന്തി ദിനത്തില് സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കൊണ്ട് ട്രൂഡോ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
Canada PM @JustinTrudeau raises the issue of farmer protests in India. Says, "situation is concerning.... Canada will always be thr to defend the right of peaceful protest". Adds, "we have reached out through multiple means directly to Indian authorities" pic.twitter.com/SKa0GJAMzr
â Sidhant Sibal (@sidhant) December 1, 2020
ഡിസംബര് 1ന് (ഇന്ത്യന് സമയപ്രകാരം) ആണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. മുമ്പ് കനേഡിയന് പ്രതിരോധ മന്ത്രി ഹര്ജിത് സിങ് സജ്ജാനും ട്വിറ്ററില് കര്ഷകരെ പിന്തുണച്ച് കുറിച്ചിരുന്നു.
എന്നാല്, കനേഡിയന് പ്രധാനമന്ത്രിയുടെ പ്രതികരണത്തെ ഇന്ത്യ തള്ളി. അദ്ദേഹത്തിന്റെ പ്രതികരണം കൃത്യമായ ധാരണകളില്ലാതെയാണെന്ന് കേന്ദ്രസര്ക്കാര് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

