ഗവര്‍ണര്‍ പദവി തരാം, രാജ്യസഭാംഗമാക്കാം; വാഗ്ദാനം ചെയ്ത് തട്ടിപ്പു സംഘം; ലക്ഷ്യമിട്ടത് നൂറു കോടി, അറസ്റ്റ് 

നാലു പേരെ അറസ്റ്റ് ചെയ്തതായും ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായും സിബിഐ

നൂറു കോടി ലക്ഷ്യമിട്ട് തട്ടിപ്പ്‌/ഫയല്‍, എഎഫ്പി
Last Updated :20 January 2024, 9:04 am IST

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവിയും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തെ സിബിഐ പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തതായും ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായും സിബിഐ അറിയിച്ചു. ഇയാള്‍ക്കെതിരെ തിരച്ചില്‍ ശക്തമാക്കി.

നൂറു കോടിയുടെ തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ കമലാകര്‍ പ്രേംകുമാര്‍ ബാന്ദ്ഗര്‍, കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്നുള്ള രവീന്ദ്ര വിത്തര്‍ നായിക്, ഡല്‍ഹിക്കാരായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂര, മുഹമ്മദ് ഐജാസ് ഖാന്‍ എന്നിവരാണ് സംഘത്തിലുള്ളത്. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ബാന്ദ്ഗര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. 

രാജ്യസഭാ സീറ്റ്, ഗവര്‍ണര്‍ പദവി, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ എന്നിവ സംഘടിപ്പിച്ചുതരാമെന്ന വാഗ്ദാനത്തില്‍ ആളുകളില്‍നിന്നു പണം വാങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. നൂറു കോടി രൂപയെങ്കിലും ഇതിലൂടെ നേടാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. വാഗ്ദാനവുമായി ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സമീപിച്ചതായി സിബിഐക്കു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 

സിബിഐ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നു കളഞ്ഞ ഒരാള്‍ക്കെതിരെ ലോക്കല്‍ പൊലീസ് വേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now