
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല; തിയതി ഉടൻ പ്രഖ്യാപിക്കും
തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു
ന്യൂഡൽഹി: ഈ അധ്യയനവർഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല. പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. കോവിഡ് പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.
അസോച്ചാം സംഘടിപ്പിച്ച വെബ്ബിനാറിലാണ് പരീക്ഷകൾ റദ്ദാക്കില്ലെന്ന് അനുരാഗ് ത്രിപാഠി പറഞ്ഞത്. പരീക്ഷ എങ്ങനെ നടത്താമെന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി– മാർച്ചിൽ പരീക്ഷ നടത്തുമോ എന്ന ചോദ്യത്തിനു അദ്ദേഹം ഉത്തരം നൽകിയില്ല.
ആപ്പ് മുഖാന്തരമുള്ള ഓൺലൈൻ ക്ലാസുകൾ സുഗമമായി നടക്കുന്നുണ്ടെന്നും ത്രിപാഠി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം



