
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ; 12,980 കോടി രൂപയുടെ കേന്ദ്ര പദ്ധതി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇന്ത്യന്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ കേന്ദ്രം തുക അനുവദിച്ചു. ഭാരത് മാരിടൈം ഇന്‍ഷുറന്‍സ് പൂളിലേക്ക് 12,980 കോടി രൂപ അനുവദിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. നിലവില്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്‍ഷുറന്‍സ് പ്രീമിയവും ഷിപ്പിങ് കവറേജ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
കപ്പലുകളുടെ ചട്ടക്കൂട്, യന്ത്രസാമഗ്രികള്‍, ചരക്ക് , പ്രൊട്ടക്ഷന്‍ ആന്റ് ഇന്‍ഡംനിറ്റി, യുദ്ധസാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന റിസ്‌ക്കുകള്‍ എന്നിവ ഈ ഇന്‍ഷുറന്‍സ് പൂള്‍ കവര്‍ ചെയ്യും. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍, ഇന്ത്യയില്‍ നിന്നുള്ളതോ ഇന്ത്യയിലേക്കുള്ളതോ ആയ കപ്പലുകള്‍ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കും. 10 വര്‍ഷത്തേക്കാണ് പദ്ധതി. ആവശ്യമെങ്കില്‍ ഇത് 15 വര്‍ഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്.
ഇന്ത്യന്‍ ഷിപ്പിങ് മേഖലയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിദേശ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. വിദേശ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കായി ചെലവാക്കുന്ന തുക ലാഭിക്കുന്നതിലൂടെ വിദേശ നാണ്യ വിനിമയത്തിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
central government has approved a Bharat Maritime Insurance Pool with a sovereign guarantee fund of Rs 12,980 crore to support maritime insurance
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




