സിഗരറ്റ് നല്‍കിയില്ല; വൃദ്ധയെ കൂട്ട ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

rape attempt
പ്രതീകാത്മകംSource by : ഫയല്‍
Last Updated :24 January 2025, 3:17 pm IST

പട്‌ന: സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

ബുധനാഴ്ച രാത്രിയില്‍ നാല് പേര്‍ നവാബ്ഗഞ്ച് പ്രദേശത്ത് സിഗരറ്റ് ചോദിച്ചാണ് ഇവരുടെ വീട്ടിലെത്തിയത്. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now