മജിസ്‌ട്രേറ്റ് വിഷയം പരിഗണിക്കുന്നത് വരെ കാത്തിരിക്കാമെന്ന് ഹൈക്കോടതി

Sourav Das and Ashutosh Ranka withdraw their petition against custody
Sourav Das and Ashutosh Ranka withdraw their petition against custodySource by : Photo | PTI
Last Updated :21 October 2026, 2:17 pm IST

News Now

ന്യൂഡല്‍ഹി: സാങ്കേതിക തടസ്സങ്ങളും നിയമപരമായ പ്രശ്‌നങ്ങളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവര്‍ തങ്ങളുടെ കസ്റ്റഡിക്കെതിരെയുള്ള ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയുടെ നിലനില്‍പ്പു സംബന്ധിച്ചും മറ്റ് സാങ്കേതിക കാര്യങ്ങളിലും ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സ്‌പെഷല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് വിഷയം പരിഗണിക്കുന്നത് വരെ കാത്തിരിക്കുന്നതിനു പകരം ഹര്‍ജിക്കാര്‍ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം. കേസിന്റെ മെരിറ്റിനെക്കുറിച്ച് തങ്ങള്‍ യാതൊരു നിരീക്ഷണവും നടത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സിജെപി നേതാക്കള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. അഭിക് ചിംനി, ഹര്‍ജിക്കാര്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബെഞ്ചിനെ അറിയിച്ചു. ഹര്‍ജിക്കാര്‍ക്ക് തങ്ങളുടെ വാദം ഉന്നയിക്കാന്‍ അവസരം നല്‍കിയിരുന്നതായും ഹര്‍ജി പിന്‍വലിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി എന്താണ് വിധി വരാന്‍ കാത്തിരിക്കണമെന്നും കോടതി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്‌ഐആറിനുമെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് സിജെപി നേതാക്കളെ ഒക്ടോബര്‍ 13ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സ്ഥലമല്ലാതായി പ്രഖ്യാപിക്കപ്പെട്ട ജന്തര്‍മന്തറിലേക്ക് ഗേറ്റുകള്‍ വഴി അതിക്രമിച്ചുകയറി എന്ന് കാണിച്ചായിരുന്നു നടപടി. സമാധാനം പാലിക്കുമെന്ന മുന്‍ബോണ്ട് ലംഘിച്ചുവെന്നാരോപിച്ച് ബിഎന്‍എസ്എസ് പ്രകാരം സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഇവരെ ആദ്യം അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലും, പിന്നീട് ഒക്ടോബര്‍ 21 വരെ രണ്ടു ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടുകയും ചെയ്തിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയും ജാമ്യനടപടികള്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചുമാണ് സിജെപി നേതാക്കള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചില സാങ്കേതിക തടസ്സങ്ങളും നിയമപരമായ ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Summary

CJP Leaders Sourav Das and Ashutosh Ranka Withdraw Custody Petition After High Court Flags Technical Issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates