
കടപ്പയില്‍ വൈഎസ് ശര്‍മിള; കോണ്‍ഗ്രസിന്റെ പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ് തുടരുന്നു
പത്താംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസിന്റെ വിഐപി മണ്ഡലങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികള്‍ ആരെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുകയാണ്.

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ കിഷന് ഗഞ്ചില്‍ മുഹമ്മദ് ജാവേദും കത്തിഹാറില്‍ താരിഖ് അന്‍വറുമാണ് സ്ഥാനാര്‍ഥികള്‍.
വൈഎസ് ശര്‍മിള ആന്ധ്രാപ്രദേശിലെ കടപ്പയിലും എംഎം പള്ളം രാജു കാക്കിനഡയിലും മത്സരിക്കും. ഒഡീഷയിലെ എട്ടുസീറ്റുകളിലും ആന്ധ്രാപ്രദേശിലെ അഞ്ച് സീറ്റുകളിലും ബീഹാറിലെ മൂന്ന് സീറ്റുകളിലും പശ്ചിമ ബംഗാളിലെ ഒരു സീറ്റിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
à¤à¤¾à¤à¤à¥à¤°à¥à¤¸ à¤à¤§à¥à¤¯à¤à¥à¤· शà¥à¤°à¥ @kharge à¤à¥ à¤à¤§à¥à¤¯à¤à¥à¤·à¤¤à¤¾ मà¥à¤ à¤à¤¯à¥à¤à¤¿à¤¤ 'à¤à¥à¤à¤¦à¥à¤°à¥à¤¯ à¤à¥à¤¨à¤¾à¤µ समिति' à¤à¥ बà¥à¤ ठमà¥à¤ लà¥à¤à¤¸à¤à¤¾ à¤à¥à¤¨à¤¾à¤µ, 2024 à¤à¥ लिठà¤à¤¾à¤à¤à¥à¤°à¥à¤¸ à¤à¤®à¥à¤®à¥à¤¦à¤µà¤¾à¤°à¥à¤ à¤à¥ नाम à¤à¥ 11वà¥à¤ लिसà¥à¤à¥¤ pic.twitter.com/TpMaGKiSdD
— Congress (@INCIndia) April 2, 2024
ബിഹാറില്‍ അന്‍വറിനും ജാവേദിനും പുറമെ ഭഗല്‍പൂരില്‍ നിന്ന് എംഎല്‍എയായ അജീത് ശര്‍മയുമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ച മറ്റൊരാള്‍. ഇതുവരെ കോണ്‍ഗ്രസ് 228 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പത്താംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസിന്റെ വിഐപി മണ്ഡലങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികള്‍ ആരെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

Related News


മമത പിന്തുണച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; ആന്റോ ജയിലില്‍ തന്നെ; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; നടപടി മമത പിന്തുണച്ചതിന് പിന്നാലെ

