
രാഷ്ട്രത്തോടുള്ള അഭിസംബോധന; എംപിമാരെ അപമാനിച്ചു; പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്
29 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍, പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വോട്ടിങ് രീതിയെ ചോദ്യം ചെയ്യുകയും അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രസംഗം.

ന്യൂഡല്‍ഹി: ലോക്സഭാംഗങ്ങളെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അവകാശലംഘന നോട്ടീസ് നല്കി. കഴിഞ്ഞ ആഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി സഭാംഗങ്ങളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തെരഞ്ഞടുപ്പ് നടക്കവെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് ചട്ടലംഘനമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
വനിതാ സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു മോദിയുടെ രാഷ്ട്ര അഭിസംബോധന ചെയ്തുള്ള പ്രസംഗം. 29 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍, പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വോട്ടിങ് രീതിയെ ചോദ്യം ചെയ്യുകയും അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രസംഗം.
പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ടലംഘനമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത് ചോദ്യം ചെയ്യുന്നത് പാര്‍ലമെന്റിന്റെ അധികാരത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വിശുദ്ധിയും അംഗങ്ങള്‍ക്ക് ഭരണഘടന നല്കുന്ന സംരക്ഷണവും ഉറപ്പാക്കാന്‍ സ്പീക്കര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസി വേണുഗോപാല്‍ അവശ്യപ്പെട്ടു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Cong MP gives privilege notice against PM in LS for 'casting aspersions' on members
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

