
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ന്യൂഡല്ഹി: കോണ്ഗ്രസ് പ്രവര്ത്തകസമിതി യോഗം ഈ മാസം 21 ന് ചേരും. എഐസിസി ആസ്ഥാനത്തു വെച്ചാണ് യോഗം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും അടുത്ത വര്ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില് ചര്ച്ചയാകും.
2024 പൊതു തെരഞ്ഞെടുപ്പില് ബിജെപിക്കെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തില് ചര്ച്ച ചെയ്യും. തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള് ഉയര്ത്തിക്കാട്ടി രാഹുല്ഗാന്ധിയുടെ നേതൃത്വത്തില് പ്രചാരണ ജാഥ സംഘടിപ്പിക്കാന് കോണ്ഗ്രസ് ആലോചിക്കുന്നുണ്ട്.
ഇതു സംബന്ധിച്ചും പ്രവര്ത്തകസമിതിയില് അന്തിമ ധാരണയാകും. ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം അടക്കമുള്ള വിഷയങ്ങള് ചര്ച്ച ചെയ്യാന് ഇന്ത്യാ മുന്നണിയുടെ യോഗം ഈ മാസം 19 ന് ചേരുന്നുണ്ട്. ഡല്ഹിയില് ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് ഇന്ത്യാ മുന്നണി യോഗം വിളിച്ചിട്ടുള്ളത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
