
പിടിവിട്ട് മഹാരാഷ്ട്രയും ഡല്‍ഹിയും; ഇന്ന് 83,000ത്തിലധികം രോഗികള്‍; 500ലേറെ മരണം
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.
മുംബൈ: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 398 പേര് മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ 37,03,584 പേരാണ് രോഗബാധിതര്‍. ഇന്ന് 45,335 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 30,04,391 ആയി. മരിച്ചവരുടെ എണ്ണം 59,551 ആയി. സജീവകേസുകള്‍ 6,38,034 ആണ്.
നാഗ്പൂരിലും, മുംബൈയിലും താനെയിലും, പൂനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
ഡല്‍ഹിയില്‍ 19,486 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ്. 141 പേര് മരിച്ചു. ഇന്ന് 12,649 പേര് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. 61,005 സജീവകേസുകളാണുള്ളത്. 7,30,825 പേര് രോഗമുക്തരായി. 11,793 പേര് മരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ



