
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം. ഇന്ന് അര ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുടെ എണ്ണം. ഉത്തര്‍പ്രദേശ്, തമിഴ്നാട്, രാജസ്ഥാന് സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്.
കര്‍ണാടകയില്‍ ഇന്ന് 48,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര് മരിച്ചു. 14,884 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 15,23,142. ആകെ മരണം 15,523.
ഉത്തര്‍പ്രദേശിലും അതി രൂക്ഷമായി തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. 34,626 പേര്‍ക്കാണ് ഇന്ന് യുപിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. റെക്കോര്‍ഡ് മരണമാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 332 പേര് മരിച്ചു. ഇതോടെ ആകെ മരണം 12,570. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,52,324. ഇന്ന് 34,494 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,10,783 ആക്ടീവ് കേസുകള്‍.
തമിഴ്നാട്ടില്‍ ഇന്ന് 18,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,007 പേര്‍ക്ക് രോഗ മുക്തി. 113 പേരാണ് ഇന്ന് മരിച്ചത്. നിലവില്‍ 1,15,128 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 10,37,582 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 14,046.
രാജസ്ഥാനില്‍ ഇന്ന് 17,155 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 10,034 പേര്‍ക്ക് രോഗ മുക്തി. 155 പേര് മരിച്ചു. നിലവില്‍ 1,76,485 ആക്ടീവ് കേസുകള്‍. ഇതുവരെയായി 4,17,277 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 4,239.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



