
ചികിത്സയിലിരിക്കെ നഴ്സ് പീഡിപ്പിച്ചു; കോവിഡ് രോഗി മരണത്തിന് കീഴടങ്ങി
ഏപ്രിൽ ആറിനാണ് ഇവർ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായി 24 മണിക്കൂറിനുള്ളിൽ ഇവർ മരിച്ചതായാണ് പൊലീസ് പറയുന്നത്

ഭോപ്പാൽ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലൈംഗീക പീഡനത്തിന് ഇരയായ കോവിഡ് രോഗി മരിച്ചു. ആശുപത്രിയിലെ പുരുഷ നഴ്സ് ആണ് 43കാരിയെ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം.
ഏപ്രിൽ ആറിനാണ് ഇവർ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായി 24 മണിക്കൂറിനുള്ളിൽ ഇവർ മരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും സംഭവം പുറത്ത് പറയുന്നതും ഒരു മാസത്തിന് ശേഷമാണ്.
ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. പീഡനത്തിന് ഇരയായതിന് പിന്നാലെ ഇവർ വിവരം ഡോക്ടറെ അറിയിച്ചു. ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ നഴ്സ് ആയ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്സ് ആയ യുവതിയേയും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

Related News


'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
