News Now
Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ
എന്റെ ഇന്ത്യ; നിത്യചൈതന്യ യതിയുടെ കുറിപ്പ്

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്പോര്

ഒരു കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരില് വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 645 lottery result

ന്യൂഡല്ഹി: കൂനുരില് ഹെലികോപ്റ്റര് അപകടത്തില് മരിച്ച സംയുക്ത സൈനിക മേധാവി ബിപിന് റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. നാളെ വൈകീട്ട് പ്രത്യേക സൈനിക വിമാനത്തില് മൃതദേഹം ഡല്ഹിയില് എത്തിക്കും.
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണി മുതല് ഉച്ചയ്ക്ക് 2 മണിവരെ പൊതുദര്ശനത്തിന് വെക്കും. അതിന് ശേഷം വിലാപയായത്രയായി ഡല്ഹിയിലെ കന്റോണ്മെന്റില് ഹൗസില് എത്തിക്കും. അവിടെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹം സംസ്കരിക്കും. ഉത്തരാഖണ്ഡില് മുന്ന് ദിവസം ദു:ഖാചരണം നടത്തും.
Cremation of Chief of Defence Staff General Bipin Rawat and his wife to be done on Friday (December 10) in Delhi Cantonment. Their mortal remains are expected to arrive in the National Capital in a military plane by tomorrow evening.
â ANI (@ANI) December 8, 2021
ഹെലികോപ്റ്റര് അപകടത്തില് ജനറല് ബിപിന് റാവത്തും ഭാര്യയും അടക്കം 13 പേരാണ് മരിച്ചത്. കോയമ്പത്തൂരിലെ സുലൂര് വ്യോമതാവളത്തില്നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ് കന്റോണ്മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.
ബിപിന് റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല്.എസ്. ലിഡര്, ലെഫ്.കേണല് ഹര്ജീന്ദര് സിങ്, എന്.കെ. ഗുര്സേവക് സിങ്, എന്.കെ. ജിതേന്ദ്രകുമാര്, ലാന്സ് നായിക്, വിവേക് കുമാര്, ലാന്സ് നായിക് ബി. സായ് തേജ, ഹവീല്ദാര് സത്പാല് എന്നിവരാണ് അപകടത്തില് പെട്ട ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്
വെല്ലിങ്ടണ് കന്റോണ്മെന്റില് ഒരു സെമിനാറില് പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്ട്ട്. വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര് സഞ്ചരിച്ചിരുന്നത്. കുനൂരില്നിന്ന് വെല്ലിങ്ടണ് കന്റോണ്മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില് കാട്ടേരി പാര്ക്കില് ലാന്ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്ന്ന് കുന്നില് ചെരിവാണ് ഈ മേഖല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




