ആറുമണിക്കൂറിനുള്ളില്‍ അതിത്രീവ ചുഴലിക്കാറ്റാകും, ബിപോര്‍ജോയ് ഗുജറാത്ത് തീരത്തേയ്ക്ക്; കനത്തമഴയ്ക്ക് സാധ്യത 

അറബിക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ബിപോര്‍ജോയിയുടെ ദിശ മാറുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

ന്യൂഡല്‍ഹി: അറബിക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ബിപോര്‍ജോയിയുടെ ദിശ മാറുന്നു. ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാന്‍, ഗുജറാത്ത് തീരങ്ങളിലേക്കാണ് നീങ്ങുന്നത്.നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ജൂണ്‍ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. നിലവില്‍ മുംബൈയുടെ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. 

അതിനിടെ കാലവര്‍ഷത്തിന് പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുക കൂടി ചെയ്തതോടെ, കേരളത്തില്‍ മഴ സജീവമായി. ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now