സിഗററ്റ് കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ചു, ദലിത് തൊഴിലാളിയെ അടിച്ചുകൊന്നു; രണ്ടുപേര്‍ പിടിയില്‍ 

മധ്യപ്രദേശില്‍ സിഗററ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കാത്തതിന്റെ പേരില്‍ 50കാരനെ അടിച്ചു കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ സിഗററ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കാത്തതിന്റെ പേരില്‍ 50കാരനെ അടിച്ചു കൊന്നു.  വടി ഉപയോഗിച്ച് ദലിത് കര്‍ഷക തൊഴിലാളിയെ അടിച്ചുകൊന്ന കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുണയിലാണ് സംഭവം. ലാല്‍ജി റാമാണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ വിശ്രമിക്കുകയായിരുന്നു ലാല്‍ജി റാം. ഈസമയത്ത് തീപ്പെട്ടി ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സിഗററ്റ് കത്തിക്കാന്‍ തീപ്പെട്ടി നിഷേധിച്ചതിനെ തുടര്‍ന്ന്് കുപിതരായ സംഘം വടികള്‍ ഉപയോഗിച്ച് ലാല്‍ജിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now