
'പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല'; വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടിയാല്‍ പൗരത്വം നഷ്ടമാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യപ്പെടുന്നതോടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി. പൗരത്വം നിര്‍ണയിക്കാനുള്ള ആത്യന്തിക അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നത് താനേ പൗരത്വം നഷ്ടപ്പെടാന്‍ കാരണമാകില്ലെന്നും ബിഹാര്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ(എസ്ഐആര്‍) വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
എസ്ഐആറില്‍ ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകള്‍ കേള്‍ക്കാന്‍ രൂപീകരിച്ച അത്ലറ്റ് ട്രൈബ്യൂണലുകളിലെ വാദം കേള്‍ക്കല്‍ കാര്യക്ഷമമാക്കാന്‍ നടപടി തേടി പ്രസേന്‍ജിത് ബോസ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച്.
ട്രൈബ്യൂണലുകള്‍ക്കുകീഴില്‍ 34 ലക്ഷം അപ്പീലുകള്‍ തീര്‍പ്പാകാനുണ്ടെന്നാണു ഹര്‍ജിയിലെ വാദം. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കു റേഷന്‍ കിട്ടുന്നില്ലെന്നും ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്ത പ്രശ്നമുണ്ടെന്നും പറഞ്ഞു. ഈ ഘട്ടത്തിലാണ് വോട്ടര്‍ പട്ടികയിലെ ഒഴിവാക്കലിന്റെ പേരില്‍ പൗരത്വം തീരുമാനിക്കപ്പെടുന്നില്ലെന്നു കോടതി പറഞ്ഞത്.
ഒഴിവാക്കപ്പെടുന്നവരുടെ പൗരത്വം തീരുമാനിക്കാനായി കേന്ദ്ര സര്‍ക്കാരിനു കൈമാറേണ്ട ബാധ്യത കമ്മിഷനുണ്ടെന്നും വ്യക്തമാക്കി. ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാനായി നിശ്ചയിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Deletion of name from voter list does not result in loss of citizenship: Supreme Court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഒഴിവാക്കപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലേക്ക്?; എസ്ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ്

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി


