കെജരിവാള്‍ താമസിച്ചിരുന്ന സില്‍വര്‍ ലൈന്‍സ് ഫ്‌ളാഗ് സ്റ്റാഫിലെ ആറാം നമ്പര്‍ ബംഗ്ലാവാണ് അനുവദിച്ചത്.

atishi marlena
അതിഷി മര്‍ലേനSource by : എക്സ്
Last Updated :11 October 2024, 7:53 pm IST

News Now

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് ഔദ്യോഗിക വസതി അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ താമസിച്ചിരുന്ന സില്‍വര്‍ ലൈന്‍സ് ഫ്‌ളാഗ് സ്റ്റാഫിലെ ആറാം നമ്പര്‍ ബംഗ്ലാവാണ് അനുവദിച്ചത്. കെജരിവാള്‍ ഒഴിഞ്ഞതിനു ശേഷം ആറാം നമ്പര്‍ വസതിയിലേയ്ക്ക് അതിഷി കഴിഞ്ഞ ദിവസം മാറിയിരുന്നു. പക്ഷേ, ബിജെപി ഇടപെട്ട് ബലപ്രയോഗത്തില്‍ വീടൊഴിപ്പിച്ചെന്ന് ആരോപിച്ച് ഇന്നലെ ആംആദ്മി പാര്‍ട്ടി രംഗത്ത് വരികയായിരുന്നു. ലെഫ്.ഗവര്‍ണറാണ് ഇതിനു പിന്നിലെന്നായിരുന്നു ആരോപണം.

അതിഷിക്ക് വസതി നല്‍കരുതെന്നും അടച്ച് മുദ്രവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. കെജരിവാളും കുടുംബവും വസതിയൊഴിഞ്ഞപ്പോള്‍ അധികൃതര്‍ക്ക് താക്കോല്‍ കൈമാറുന്നതായി പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചത്.

വിവാദ വസതി ഇന്നലെ പൊതുമരാമത്ത് വകുപ്പ് മുദ്രവെച്ചന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആംആദ്മി നേതാവ് സഞ്ജയ് സിങ് ആണ് ഇന്നലെ ചിത്രങ്ങളുള്‍പ്പെടെ ഔദ്യോഗിക വസതിയില്‍ താമസമാക്കിയ അതിഷിയുടെ സാധനങ്ങള്‍ ബിജെപി മാറ്റിയെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള അതിഷിയുടെ പ്രതിബദ്ധത ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates