പാര്‍ക്കില്‍വച്ച് നായയെ ബലാത്സംഗം ചെയ്തു; വിഡിയോ വൈറല്‍, അറസ്റ്റ്‌

നായകള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ ആള്‍ സംഭവം കാണുകയും മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:17 am IST
Edited by :migrator

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ  പാര്‍ക്കില്‍ നായയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഹരിനഗര്‍ സ്വദേശിയായ ആളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. 

ഹരി നഗറിലെ പാര്‍ക്കിലാണ് നായയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്‌. നായകള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ ആള്‍ സംഭവം കാണുകയും മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൃഗസ്‌നേഹികളടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now