
കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കള്‍, അനുമതി നല്‍കാതെ ധന്‍കര്‍; ഔദ്യോഗികവസതി ഉടനൊഴിയും
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ധന്‍കര്‍ രാജിസമര്‍പ്പിച്ചത്.

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. തിങ്കളാഴ്ചയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതുതായി നിര്‍മിച്ച ഉപരാഷ്ട്രപതി ഭവനില്‍ അദ്ദേഹം താമസത്തിനെത്തിയത്.
അതേസമയം, അപ്രതീക്ഷിത രാജിക്ക് പിന്നാലെ പല പ്രതിപക്ഷ കക്ഷി നേതാക്കളും ധന്‍കറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാല്‍, ആര്‍ക്കും കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി നല്‍കുന്നില്ലെന്നാണ് വിവരം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നുവെന്നാണ് സൂചന. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ധന്‍കര്‍ തയ്യാറായില്ല.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ധന്‍കര്‍ രാജിസമര്‍പ്പിച്ചത്. ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. 2027 വരെയായിരുന്നു ഉപരാഷ്ട്രപതിപദത്തില്‍ അദ്ദേഹത്തിന്റെ കാലാവധി. അദ്ദേഹത്തിന്റെ രാജി എന്തുകൊണ്ടാണെന്നും ആരാകും പിന്‍ഗാമിയെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാണ്.
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

Summary
Opposition leaders refuse to give permission for meeting; Dhankar will vacate official residence immediately
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്

'കരുതിക്കൂട്ടിയുള്ള കീഴടങ്ങല്‍'; ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്


