
News Now
Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്ത്താൻ പ്രധാന പങ്കുവഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ. ഇൻഡോറിൽ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഞാൻ ഇതുവരെ ആരോടും പറയാത്ത ഒരു കാര്യം ഇപ്പോൾ നിങ്ങളോട് പറയുകയാണ്. നിങ്ങൾ ആരോടും ഇക്കാര്യം പറയരുത്. കമൽനാഥ് സർക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്ര മോദി മാത്രമാണ് അതല്ലാതെ ധർമ്മേന്ദ്ര പ്രധാൻ അല്ല. ഒരു സറ്റേജിൽ പൊതുജന മധ്യത്തിൽ ഞാനാദ്യമായാണ് ഇക്കാര്യം പറയുന്നത്"- വിജയവാർഗിയ പറഞ്ഞു.
दà¥à¤¶ à¤à¥ पà¥à¤°à¤§à¤¾à¤¨à¤®à¤à¤¤à¥à¤°à¥ नरà¥à¤¨à¥à¤¦à¥à¤° मà¥à¤¦à¥ à¤à¤¾à¤à¤à¥à¤°à¥à¤¸ à¤à¥ à¤à¥à¤¨à¥ हà¥à¤ सà¤à¤µà¥à¤§à¤¾à¤¨à¤¿à¤ सरà¤à¤¾à¤°à¥ à¤à¥ à¤à¤¸à¤à¤µà¥à¤§à¤¾à¤¨à¤¿à¤ तरà¥à¤à¤¼à¥ सॠà¤à¤¿à¤°à¤¾à¤¤à¥ हà¥à¥¤
â Narendra Saluja (@NarendraSaluja) December 16, 2020
यह à¤à¤¼à¥à¤¦ à¤à¤¾à¤à¤ªà¤¾ à¤à¥ हॠराषà¥à¤à¥à¤°à¥à¤¯ महासà¤à¤¿à¤µ à¤à¥à¤²à¤¾à¤¶ विà¤à¤¯à¤µà¤°à¥à¤à¥à¤¯ à¤à¤¹ रहॠहà¥à¥¤
à¤à¤®à¤ªà¥ à¤à¥ à¤à¤®à¤²à¤¨à¤¾à¤¥ सरà¤à¤¾à¤° à¤à¥ मà¥à¤¦à¥ à¤à¥ नॠहॠपà¥à¤°à¤®à¥à¤ à¤à¥à¤®à¤¿à¤à¤¾ निà¤à¤¾ à¤à¤¿à¤°à¤¾à¤¯à¤¾à¥¤
à¤à¤¾à¤à¤à¥à¤°à¥à¤¸ à¤à¥ à¤à¤°à¥à¤ªà¥ à¤à¥ पà¥à¤·à¥à¤à¤¿... pic.twitter.com/IRyR4ZDGPz
കോൺഗ്രസ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് വിജയവാർഗിയയുടെ വിവാദ പരാമർശം. ഇതിന്റെ വീഡിയോ കോൺഗ്രസ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തു. തെഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ഭരണഘടനാവിരുദ്ധമായി താഴെ ഇറക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നത് വ്യക്തമായെന്ന് നരേന്ദ്ര സലുജ ട്വിറ്ററിലിട്ട വീഡിയോക്കുള്ള കമന്റിൽ പറയുന്നു.
"ആദ്യ ദിനം മുതൽ കോൺഗ്രസ് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കമൽനാഥ് സർക്കാരിന്റെ പതനത്തിന് കോൺഗ്രസിലെ ഉൾപ്പോരുകളാണ് ഇത്രനാളും ബിജെപി ആരോപിച്ചത്. എന്നാൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്"- സലുജ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
