News Now
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

പത്താം ക്ലാസുകാർക്ക് സുപ്രീം കോടതിയിൽ ജോലി; 130 ഒഴിവുകൾ, നവംബർ 4 മുതൽ അപേക്ഷിക്കാം

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്ഗുർക്

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്ത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

കൊല്ക്കത്ത: പശ്ചിമ ബംഗാളില് 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന് തൃണമൂല് കോണ്ഗ്രസ് തീരുമാനിച്ചിരിക്കെ വരുന്ന പൊതുതെരഞ്ഞെടുപ്പില് മമത ബാനര്ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല് കോണ്ഗ്രസുമായി സഖ്യം ചേരാന് ഇപ്പോഴും തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കി കോണ്ഗ്രസ്. തൃണമൂല് കോണ്ഗ്രസിന് വേണ്ടി വാതിലുകള് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നാണ് കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം.
പട്നയില് നടക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായി കോണ്ഗ്രസ് ജനറല് സെക്രട്ടറിയും കമ്മ്യൂണിക്കേഷന്സ് ഇന്ചാര്ജുമായ ജയറാം രമേഷ് മാധ്യമപ്രവര്ത്തകരോട് പ്രതികരിക്കുകയായിരുന്നു. ബിജെപിയെ തോല്പ്പിക്കണമെന്നും തങ്ങള്ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്ച്ചകള് ഇപ്പോഴും തുടരുകയാണെന്നും അന്തിമ തീരുമാനമാകുന്നതുവരെ മറ്റൊന്നും പറയാനില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്ത്തു.
WHAT TO READ NEXT

സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര് അറസ്റ്റില്
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ബിഹാര് തലസ്ഥാനമായ പട്നയില് നടക്കുന്ന റാലിയില് സംയുക്ത പ്രതിപക്ഷ റാലിയാണെന്നും ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ഐക്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമ്പതാം ദിവസമായ ഇന്ന് രാഹുല് ഗാന്ധിയും മല്ലികാര്ജുന് ഖാര്ഗെയും പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

അസമിലും നാടകീയ നീക്കം; നഗാവിലെ തൃണമൂല് കോണ്ഗ്രസ് സ്ഥാനാര്ത്ഥി പിന്മാറി

'ആയിരം വോട്ട് തികച്ച് ഇല്ലാത്ത കോണ്ഗ്രസ്; 30 വര്ഷങ്ങള്ക്ക് മുന്പ് 138 വോട്ടിന്റെ ഏകവിജയം'; നന്ദിഗ്രാമില് മമതയുടെ 'മമത' തുണയാകുമോ?

