വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്
2025 നവംബറിനും 2026 ഏപ്രിലിനും ഇടയില്‍ മാത്രം ഏകദേശം 95 കോടി രൂപ ഇത്തരത്തില്‍ ഇന്ത്യയിലെത്തിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

റാഞ്ചി: മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ആഗോള ക്രിസ്ത്യന്‍ മിഷനറി സംഘടന കോടികള്‍ പിന്‍വലിച്ച സംഭവത്തില്‍ അന്വേഷണം നടത്തുകയാണെമന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോറിന് എക്സ്ചെയ്ഞ്ച് മാനേജ്മെന്റ് ആക്ടിന്റെ കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.ഏപ്രില്‍ 18, 19 തീയതികളില്‍ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സി തിരച്ചില്‍ നടത്തിയതായും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ ആറ് കേന്ദ്രങ്ങളിലായി തിരച്ചില്‍ നടത്തിയതായും വിദേശ ബാങ്കുകള്‍ നല്കിയ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള എടിഎമ്മുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതായും ഇഡി കണ്ടെത്തി.
പരിശോധനയ്ക്കിടെ ഒരു യുഎസ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള 25 വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇതിനുപുറമെ, 40 ലക്ഷം രൂപ പണമായും ഡിജിറ്റല്‍ ഉപകരണങ്ങളും നിരവധി രേഖകളും അധികൃതര്‍ കണ്ടെടുത്തു. 2025 നവംബറിനും 2026 ഏപ്രിലിനും ഇടയില്‍ മാത്രം ഏകദേശം 95 കോടി രൂപ ഇത്തരത്തില്‍ ഇന്ത്യയിലെത്തിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ മാത്രം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ 6.5 കോടിയിലധികം രൂപ ഇത്തരത്തില്‍ പിന്‍വലിച്ചിട്ടുണ്ട്..വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (FCRA) രജിസ്റ്റർ ചെയ്തിട്ടില്ലാത്ത 'ടിടിഐ'യുടെ ഇന്ത്യയിലെ ചെലവുകൾക്കായിട്ടാണ് ഈ പണം ഉപയോഗിച്ചതെന്ന് ഇഡി പറയുന്നു. നിലവിൽ ടിടിഐ വെബ് പോർട്ടലും പ്രവർത്തനമല്ല.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
ED probing Christian mission's cash withdrawals from foreign debit cards in Maoist areas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




