
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല് ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെ നാഷണല് ഹെറാള്ഡ് കേസില് തുടര് നടപടികളുമായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡല്ഹിയിലെ നാഷണല് ഹെറാള്ഡ് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി പരിശോധന നടത്തി. രേഖകള് പരിശോധിച്ചു. ചില രേഖകള് കൂടുതല് പരിശോധനക്കായി ഇഡി എടുത്തിട്ടുണ്ട്.
ഹെറാള്ഡ് ഹൗസിന്റെ നാലാം നിലയിലുള്ള ഓഫീസിലാണ് പരിശോധന. ഇന്ന് രാവിലെ പത്ത് മണിക്കാണ് പരിശോധന ആരംഭിച്ചത്. ഇത് തുടരുകയാണ്.
Delhi | ED raids are underway at multiple locations in Delhi pertaining to alleged National Herald money laundering case pic.twitter.com/fUmD1YxI9a
â ANI (@ANI) August 2, 2022
പശ്ചിമ ബംഗാളില് മുന് മന്ത്രി പാര്ത്ഥ ചാറ്റര്ജി പ്രതിയായ അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് കൊല്ക്കത്തയിലെ വിവിധ ഇടങ്ങളിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. പല കേസുകളിലായി രാജ്യത്ത് 12 ഇടങ്ങളിലാണ് ഇന്ന് ഇഡിയുടെ പരിശോധന നടക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

