
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ന്യൂഡല്ഹി: 2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തില് ഈജിപ്ത് പ്രസിഡന്റ് അബ്ദേ ഫത്താഫ് അല് സിസി മുഖ്യാതിഥിയാകും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു ഈജിപ്ത് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില് മുഖ്യതിഥിയായി പങ്കെടുക്കുന്നത്.
റിപ്പബ്ലിക് ദിനാഘോഷത്തില് പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണക്കത്ത്, കഴിഞ്ഞമാസം നടത്തിയ കെയ്റോ യാത്രക്കിടെ വിദേശകാര്യമന്ത്രി ഈജിപ്ഷ്യന് പ്രസിഡന്റിന് കൈമാറിയിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അല്സിസിയുടെ അറിയിപ്പു ലഭിച്ചതായും വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു.
ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്ഷികം ഈ വര്ഷം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് അല്സിസി മുഖ്യാതിഥിയായി എത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മഹാമാരി മൂലം 2012 ലും 2022 ലും ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യതിഥിയെ ക്ഷണിച്ചിരുന്നില്ല.
President of Egypt Abdel Fattah Al Sisi will be the chief guest on Republic Day 2023: Ministry of External Affairs pic.twitter.com/xmNBudHU12
â ANI (@ANI) November 27, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

