
2050 ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം ഇരട്ടിയാകും, ആരോഗ്യ, പെന്ഷന് രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം: യുഎന്‍എഫ്പിഎ
2050 ഓടെ ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം ഇരട്ടിയായേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍എഫ്പിഎ (യൂണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട്) ഇന്ത്യയിലെ മേധാവി ആന്‍ഡ്രിയ വോജ്നാര്‍

ന്യൂഡല്‍ഹി: 2050 ഓടെ ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം ഇരട്ടിയായേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍എഫ്പിഎ (യൂണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട്) ഇന്ത്യയിലെ മേധാവി ആന്‍ഡ്രിയ വോജ്നാര്‍. ആരോഗ്യ സംരക്ഷണം, ഭവനം, പെന്ഷന് എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും ആന്‍ഡ്രിയ വോജ്നാര്‍ മുന്നറിയിപ്പ് നല്കി. പ്രത്യേകിച്ച് ഒറ്റയ്ക്ക് ജീവിക്കാനും ദാരിദ്ര്യത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ സാധ്യതയുള്ള പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2050 ആകുമ്പോഴേക്കും 60 വയസും അതില്‍ കൂടുതലുമുള്ള വയോജനങ്ങളുടെ എണ്ണം ഇരട്ടിയായേക്കും. ഏകദേശം 34 കോടിയായി ഉയരാനാണ് സാധ്യത. ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, പെന്ഷന് പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രത്യേകിച്ച് ഒറ്റയ്ക്ക് ജീവിക്കാനും ദാരിദ്ര്യത്തെ അഭിമുഖീകരിക്കാനും സാധ്യതയുള്ള പ്രായമായ സ്ത്രീകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
10 നും 19 നും ഇടയില്‍ പ്രായമുള്ള 25 കോടി കുട്ടികളാണ് ഇന്ത്യയിലുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴിലവസരങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നത് ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ സുസ്ഥിര പുരോഗതിയിലേക്ക് നയിക്കാന്‍ ഇവരെ പ്രാപ്തരാക്കുമെന്നും ആന്‍ഡ്രിയ വോജ്നാര്‍ പിടിഐയോട് പറഞ്ഞു.
2050ഓടെ ഇന്ത്യ 50 ശതമാനം നഗരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചേരികളുടെ വളര്‍ച്ച, വായു മലിനീകരണം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് സ്മാര്‍ട്ട് സിറ്റികള്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍, താങ്ങാനാവുന്ന ഭവന നിര്‍മ്മാണം എന്നിവ നിര്‍ണായകമാണെന്നും വോജ്നാര്‍ പറഞ്ഞു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നഗര പദ്ധതികള്‍ സ്ത്രീകളുടെ സുരക്ഷയ്ക്കും ആരോഗ്യ പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ജോലിക്കും പരിഗണന നല്‍കണം. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കൃത്യമായ ആസൂത്രണം, നൈപുണ്യ വികസനം, സാമ്പത്തിക അവസര വിതരണം എന്നിവ ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Related News


ഫുള്‍ ടാങ്ക് അടിച്ചാല്‍ 1600 കിലോമീറ്റര്‍ സഞ്ചരിക്കാം, ചെലവ് കുറവ്; ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ട്രെയിന്‍ ട്രാക്കില്‍- വിഡിയോ

സമ്പത്തിന്റെ തലസ്ഥാനവും തൃശൂര്‍ തന്നെ, കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുന്നില്‍, ഇന്ത്യയിലെ ആദ്യ പത്തില്‍

