പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഉണ്ടെങ്കില്‍ ഏപ്രില്‍ 30 നകം അറിയിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു

election commission
തെരഞ്ഞെടുപ്പ് കമ്മീഷന്‍Source by : ഫയല്‍
Last Updated :11 March 2025, 5:19 pm IST

News Now

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദേശീയ, സംസ്ഥാന പാര്‍ട്ടികളോടാണ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ തേടിയത്. പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ ഉണ്ടെങ്കില്‍ ഏപ്രില്‍ 30 നകം അറിയിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പാര്‍ട്ടി അധ്യക്ഷന്മാരുമായും മുതിര്‍ന്ന അംഗങ്ങളുമായും പരസ്പരം ആശയവിനിമയം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ പ്രക്രിയയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർ കൃത്യമായ ഇടവേളകളിൽ സർവകക്ഷിയോഗം വിളിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് സമീപിക്കാൻ കഴിയുന്ന സാഹചര്യം ഉദ്യോഗസ്ഥരുണ്ടാക്കണം. അവരുന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി നൽകണം. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മാർച്ച് 31നകം നൽകണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates