
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തെ സമരം അവസാനിപ്പിച്ചു മടങ്ങിയ കര്‍ഷകര്‍ക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരണം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭു ബോര്‍ഡറിലാണ് വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തിയത്.
ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്നത്.

ഡല്‍ഹിയില്‍ വിജയ ദിവസം ആഘോഷിച്ച ശേഷമായിരുന്നു മടക്കം.
Flower petals being showered on farmers.
â Tractor2à¨à¨µà¨¿à©±à¨à¨° (@Tractor2twitr) December 11, 2021
Yes, they deserve this grand welcome.#FarmersProtest_FatehMarch pic.twitter.com/1eu9Lyd5Di
പാട്ടുപാടിയും നൃത്തം ചെയ്തുമാണ് കര്‍ഷകര്‍ സമര വിജയം ആഘോഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാക്കുതെറ്റിച്ചാല്‍ വീണ്ടും സമര രംഗത്തെത്തുമെന്ന മുന്നറിയിപ്പും സംയുക്ത കിസാന്‍ മോര്‍ച്ച നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച മുതല്‍ തന്നെ സമര പന്തലുകള്‍ അഴിച്ചുമാറ്റി കര്‍ഷകര്‍ പിരിഞ്ഞു പോകാന്‍ ആരംഭിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



