മുന്‍ കര്‍സേവകന്‍ മുഹമ്മദ് അമീര്‍ മരിച്ച നിലയില്‍

ബാബറി മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുക്കുകയും പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്ത മുന്‍ കര്‍സേവകന്‍ മുഹമ്മദ് ആമിറിനെ മരിച്ച നിലയില്‍ കണ്ടെത്തി

മുന്‍ കര്‍സേവകന്‍ മുഹമ്മദ് അമീര്‍
Last Updated :20 January 2024, 8:47 am IST
Edited by :migrator

ഹൈദരാബാദ്: ബാബറി മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുക്കുകയും പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്ത മുന്‍ കര്‍സേവകന്‍ മുഹമ്മദ് ആമിറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മസ്ജിദ് തകര്‍ത്തതില്‍ പശ്ചാത്തപിച്ച് പിന്നീട് സംഘപരിവാര്‍ വിടുകയും ഇസ്‌ലാം മതം സ്വീകരിക്കുകയുമായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വിഷമം തീര്‍ക്കാനായി ഇദ്ദേഹം പിന്നീട് നൂറോളം പള്ളികള്‍ നിര്‍മിച്ചിരുന്നു. 

ഹൈദരാബാദ് പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിലാണ് മുംഹമ്മദ് അമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരണ കാരണം അറിവായിട്ടില്ല. പൊലീസ് മരണകാരണം പരിശോധിച്ച വരികയാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്ന് എന്തെങ്കിലും പരാതി ലഭിച്ചാല്‍ അതനുസരിച്ച് കേസെടുക്കുമെന്ന് മൃതദേഹം കണ്ടെത്തിയ കാഞ്ചന്‍ബാഗ് പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഓ അറിയിച്ചു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹം പള്ളികള്‍ നിര്‍മിച്ചിരുന്നു. ഹൈദരാബാദില്‍ മസ്ജിദ് നിര്‍മാണത്തിനായി എത്തി കാഞ്ചന്‍ബാഗില്‍ താമസിച്ച് വരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now