
ട്രെയിനിൽ തീപിടിത്തം, എൻജിനിലടക്കം ആളിക്കത്തി; കമ്പാർട്ടുമെന്റുകൾ തള്ളി മാറ്റി യാത്രക്കാർ, വിഡിയോ
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ തീപിടിത്തം. ട്രെയിനിന്റെ എൻജിനിലും രണ്ട് കമ്പാർട്ടുമെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. മീററ്റിന് സമീപമുള്ള ദൗരാല റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.
തീപിടിത്തമുണ്ടായ ഭാഗത്തുനിന്ന് ട്രെയിനിന്റെ മറ്റു കമ്പാർട്ടുമെന്റുകളിലേക്ക് തീ പടരാതിരിക്കാൻ ഇവ തമ്മിൽ വേർപെടുത്താനുള്ള ശ്രമം നടത്തുകയാണ്. യാത്രക്കാർ ചേർന്ന് ട്രെയിൻ തള്ളി ഇരുഭാഗങ്ങളും വേർപെടുത്താൻ ശ്രമിക്കുന്ന വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല.
#WATCH | Uttar Pradesh: Fire broke out in engine & two compartments of a Saharanpur-Delhi train, at Daurala railway station near Meerut.
â ANI UP/Uttarakhand (@ANINewsUP) March 5, 2022
Passengers push the train in a bid to separate the rest of the compartments from the engine and two compartments on which the fire broke out. pic.twitter.com/Vp2sCcLFsd
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്



