ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ അഞ്ചു യുവാക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

തമിഴ്‌നാട്ടില്‍ അഞ്ചുയുവാക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST
Edited by :migrator

ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ചുയുവാക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. 18നും 23 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച യുവാക്കള്‍. രാഘവന്‍, യോഗേശ്വരന്‍, വനേഷ്, രാഘവന്‍, ആര്‍ സൂര്യ എന്നിവരാണ് മരിച്ചത്.പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്ന് രാവിലെ ദക്ഷിണ ചെന്നൈയിലെ ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now