
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ ഡാമിന്റെ ഷട്ടര്‍ ഒലിച്ചുപോയി. കൃഷ്ണ ജില്ലയിലെ പുളിച്ചെന്തല ഡാമിന്റെ ഷട്ടറാണ് ഇന്നു പുലര്‍ച്ചെ ഒലിച്ചുപോയത്. ഇതേത്തുടര്‍ന്ന് ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കി.
പുലര്‍ച്ചെ 3.30 ഓടെ ഡാമിന്റെ 16 ാമത്തെ ഗേറ്റില്‍ സാങ്കേതിക പ്രശ്നം ഉണ്ടായതായി ജില്ലാ കളക്ടര്‍ ജെ നിവാസ് പറഞ്ഞു. ഇത് ഒരു സ്റ്റോപ്പ് ലോക്ക് ഗേറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഇതിനായി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുകയാണെന്ന് കളക്ടര്‍ അറിയിച്ചു.
പുളിച്ചിന്തല അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത് 2,00,804 ക്യുസെക്സും ഇന്‍ഫ്ലോ 1,10,000 ക്യുസെക്സും ആണ്. എട്ടു മുതല്‍ 12 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഏകദേശം അഞ്ച് ലക്ഷം ക്യൂസെക്സ് വെള്ളം പ്രകാശം ബാരേജില്‍ എത്തും. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
#WATCH | Andhra Pradesh: A gate of Pulichinthala dam in Krishna district was washed away due to technical problems following discharge of water. Krishna Dist Collector J Nivas says it'll be replaced by stop lock gate. Water flow from dam likely to cause flash floods in some areas pic.twitter.com/9JcLk3ShH0
â ANI (@ANI) August 5, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


