
'31 ദിവസം മാത്രം മുഖ്യമന്ത്രി പദത്തില്‍'; അവിഭക്ത ആന്ധ്ര മുന്‍ മുഖ്യമന്ത്രി എന്‍ ഭാസ്കര്‍ റാവു അന്തരിച്ചു
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായായിരുന്നു അന്ത്യം.

ഹൈദരബാദ്: അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി നദെന്ദ്ല ഭാസ്കര്‍ റാവു അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായായിരുന്നു അന്ത്യം.
തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി) സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകന് നദെന്ദ്ല മനോഹര്‍ നിലവില്‍ ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ അംഗമാണ്. ഭാസ്കര്‍ റാവുവിന്റെ സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച ഹൈദരാബാദിലെ പഞ്ജഗുട്ടയില് നടക്കും.
1984ല്‍ ഒരുമാസക്കാലമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ ഇരുന്നത്. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തില്‍ ഏറ്റവും കുറഞ്ഞകാലയളവില്‍ ഇരുന്നയാളും ഭാസ്കര്‍ റാവു ആണ്. 1978ല്‍ വിജയവാഡയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ചെന്ന റെഡ്ഡി മന്ത്രിസഭയില്‍ അംഗമായിരുന്നു. കൂടാതെ തങ്കുരുട്ടി അഞ്ജയ്യ, എന്‍ടി രാമറാവു എന്നിവരുടെ മന്ത്രിസഭകളിലും പ്രവര്‍ത്തിച്ചു. 1998ല്‍ ഖമ്മം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Former CM of undivided Andhra, Nadendla Bhaskar Rao, dies at 90
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




