
ചിപ്സ് പായ്ക്കറ്റില്‍ ചത്ത് അഴുകിയ തവള, കുട്ടികള്‍ പകുതിയോളം കഴിച്ചു; പരാതിയില്‍ അന്വേഷണം
ബാലാജി വേഫേഴ്സിന്റെ കസ്റ്റമര്‍ കെയറില്‍ സര്‍വ്വീസില്‍ അറിയിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നുവെന്നും പരാതി നല്കിയ ജാസ്മിന് പട്ടേല്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ ഉരുളക്കിഴങ്ങ് ചിപ്സിന്റെ പാക്കറ്റില്‍ ചത്തതവള. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ജാംനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് സാംപിള്‍ ശേഖരിച്ചു. ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്സിലാണ് ചത്ത തവളയെ കണ്ടെത്തിയത്.
ജാസ്മിന് പട്ടേല്‍ എന്നയാളാണ് പരാതി നല്‍കിയത്. ഈ ചിപ്സ് വാങ്ങിയ കടയില്‍ പോകുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ചിപ്സില്‍ നിന്ന് കണ്ടെത്തിയത് അഴുകിയ തവളയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന് ഡി ബി പാര്‍മര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ചിപ്സ് പായ്ക്കറ്റിലെ പകുതിയോളം തന്റെ വീട്ടിലുള്ള ചെറിയ കുട്ടികള്‍ കഴിച്ചുവെന്നും അതിന് ശേഷമാണ് തവളയെ കണ്ടതെന്നും പരാതിയില്‍ പറയുന്നു. അപ്പോള്‍ തന്നെ കുട്ടികള്‍ അത് വലിച്ചെറിഞ്ഞു.
ചത്ത തവളയെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ജാസ്മിന് പട്ടേല്‍ പറഞ്ഞു. ബാലാജി വേഫേഴ്സിന്റെ കസ്റ്റമര്‍ കെയറില്‍ സര്‍വ്വീസില്‍ അറിയിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നുവെന്നും പരാതി നല്കിയ ജാസ്മിന് പട്ടേല്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍

Related News


കുട്ടികള്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങുന്നത് ലൈവായി കാണാം, ഒറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ് എത്തും, ഷാര്‍ജയില്‍ പുത്തന്‍ സാങ്കേതികവിദ്യ

ഒന്നൊന്നായി നാലു പേരെ കൊലപ്പെടുത്തി; രാത്രി മുഴുവൻ പ്രതികൾ അതേ വീട്ടിൽ, കുളിച്ച് ഭക്ഷണവും കഴിച്ചു; നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്ത്

