
കോവിഡ് മുക്തരായവരില്‍ മ്യൂക്കര്‍മൈക്കോസിസ് ഫംഗസ് ബാധ; രാജ്യത്ത് പത്തോളം മരണം
മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധയാണ് കോവിഡ് മുക്തരിൽ കണ്ടുവരുന്നത്. പ്രതിരോധശേഷിയിലെ കുറവാണ് ഇതിന് കാരണം
ന്യൂഡൽഹി: കോവിഡ് മുക്തരിൽ ഫംഗസ് ബാധ ആശങ്ക സൃഷ്ടിക്കുന്നു. മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധയാണ് കോവിഡ് മുക്തരിൽ കണ്ടുവരുന്നത്. പ്രതിരോധശേഷിയിലെ കുറവാണ് ഇതിന് കാരണം.
ഇത്തരം ഫംഗസ് ബാധയെ തുടർന്ന് പത്തോളം പേർ മരിച്ചതായാണ് കണക്ക്. അഹമ്മദാബാദിൽ 44 പേർക്കും, ഡൽഹിയിൽ 13 പേർക്കും ഫംഗസ് ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചവരും ഏറെയാണ്.
കോവിഡ് മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ തുടങ്ങിയവർ ഫംഗസ് പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽപെടുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
മസ്തിഷ്കം, തലയോട്ടിക്കുള്ളിലെ അറകൾ, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കർമൈക്കോസിസ് പ്രധാനമായി ബാധിക്കുക. ഏത് അവയവത്തെയാണോ ബാധിച്ചത് എന്നത് അനുസരിച്ച് രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


