അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ജീത് അദാനിയും ദിവ ജയ്മീന്‍ ഷായും/ ട്വിറ്റര്‍
Last Updated :20 January 2024, 9:18 am IST

News Now

മുംബൈ: ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി വിവാഹിതനാകുന്നു. വജ്ര വ്യാപാരിയും സി ദിനേഷ് ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയുമായ ജയ്മിന്‍ ഷായുടെ മകള്‍ ദിവയാണ് വധു. ഞായറാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

പെന്‍സില്‍വാനിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പില്‍ ചേര്‍ന്നത്. നിലവില്‍ ഗ്രൂപ്പിന്റെ ഫിനാന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ആണ്. സ്ട്രാറ്റീജിക് ഫിനാന്‍സ്, കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് റിസ്‌ക്‌സ് ആന്‍ഡ് ഗവേര്‍ണന്‍സ് പോളിസി വിഭാഗത്തിന്റെ സിഎഫ്ഒ ആയാണ് കരിയര്‍ തുടങ്ങിയത്. 

അദാനിയുടെ മൂത്തമകന്‍ കരണ്‍ അഭിഭാഷകയായ പരീഥി അദാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അഭിഭാഷകനായ സിറില്‍ ഷ്രോഫിന്റെ മകളാണ് പരീഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates